
തിരുവനന്തപുരം ∙ കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
മൂന്ന് തവണ രാജ്യസഭാ എംപിയും, രണ്ട് തവണ നിയമസഭാംഗവും, രണ്ട് തവണ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയും സൗമ്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം, കളങ്കമേൽക്കാത്ത രാഷ്ട്രീയ ജീവിതത്തിനുടമയായാണ് അറിയപ്പെട്ടിരുന്നത്. ഗ്രൂപ്പുകൾക്ക് അതീതനായ കോൺഗ്രസുകാരനായി ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് .ഭാര്യ: സതീദേവി. മകൾ: നീത.