വിവാദങ്ങൾ നിലനിൽക്കുന്ന ‘അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. മാധ്യമങ്ങളെ കാണുന്നതിന് മുൻപായി ‘അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടക്കുകയാണ്. ജൂലായ് 19 ന് യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ അമ്മ എക്സിക്യൂട്ടീവ് യോഗത്തെ പറ്റി അറിയില്ലെന്ന് വനിത സംഘടനയായ ഡബ്ലു.സി.സി. ഇന്ന് മാധ്യമങ്ങളിലൂടെയാണ് ‘അമ്മ യോഗം നടക്കുന്നത് അറിഞ്ഞതെന്നും ഡബ്ലു.സി.സി പ്രതിനിധികൾ പറഞ്ഞു.