നിലാവറിയാതെ,കറുത്ത സൂര്യന്‍,റിച്ചി എന്നീ ചിത്രങ്ങളാണ് നാളെ റിലീസിനായി തയാറെടുക്കുന്നത് .ശശികുമാർ മഹിമ നമ്പ്യാർ , സനുഷ ,ഷംന കാസിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം കൊടിവീരന്‍ ഇന്ന് റീലീസ്‌ചെയ്തിരുന്നു .
നിലാവറിയാതെ
പ്രശസ്ത ഛായാഗ്രാഹകനായ ഉത്പല്‍ വി. നായർ സംവിധാനം ചെയുന്ന ആദ്യ ചിത്രമാണ് ‘നിലവറിയാതെ’. ബാല, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അനുമോൾ, സജിത മഠത്തിൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുരാജ് മാവിലയുടേതാണ് തിരക്കഥ. കൈതപ്രവും കെ.വി.എസ് കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു.
തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിലൂടെയാണ് കഥ പറയുന്നത്. തെയ്യം അരങ്ങിലെത്തുമ്പോള്‍ മുന്നൊരുക്കങ്ങള്‍ ഏറെയുണ്ട്. ഒരു തെയ്യത്തിന്റെ വാമൊഴിയിലൂടെ വെളിച്ചപ്പാടിനോട് കഥ പറയുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ അവതരണം. പഴക്കമുള്ള കരിങ്ങോട് തറവാട്ടിലെ ഇപ്പോഴത്തെ ജന്മി, രാമാനുഗ്ഗ മാനന്‍, തറവാടില്‍ ഒരു കോമരത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനും ജോലിക്കാരനുമായ പൊക്കനെ ആ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. ഈ തീരുമാനം കാര്യസ്ഥനായ കേളുവിന് ഇഷ്ടമായിരുന്നില്ല . പൊക്കനെ ആ സ്ഥാനത്തേക്ക് എത്തിക്കാതിരിക്കാൻ കേളു തറവാട്ടിലെ ജോലിക്കാരിയായ ‘പാറ്റ’യുടെ സഹായം തേടുന്നു .പൊക്കനെ പാറ്റാ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നു . പിന്നെ ഉണ്ടാകുന്ന പ്രേശ്നങ്ങളാണ് ചിത്രത്തിൽ പറയുന്നത് .പൊക്കന്‍, പാറ്റ, കേളു, രാമനുഗ്ഗമാനന്‍ എന്ന ജന്മി എന്നിവരെ ബാല, അനുമോള്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും അവതരിപ്പിക്കുന്നു.
നിലവറിയാതെ സിനിമയിലെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
കറുത്ത സൂര്യന്‍
ശ്രി. ഇ. വി. എം. അലി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് കറുത്ത സൂര്യന്‍.അന്തരിച്ച പ്രശസ്ത മിമിക്രി താരം അബി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് കറുത്ത സൂര്യൻ . നടന്‍ പ്രേം നസീറിന്റെ പേരക്കിടാവ് മുഹമ്മദ്ഷയാണ് ചിത്രത്തിലെ നായകൻ .നായികയായി വേഷമിടുന്നത് മഞ്ജുഷ, മേഘ എന്നി പുതുമുഖങ്ങളാണ്.സംഗീതപ്രധന്യമുള്ള ഈ ചിത്രത്തിൽ അബി ഒരു സംഗീതസംവിധായകന്റെ വേഷത്തിലാണ് എത്തുന്നത് .
റിച്ചി

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് റിച്ചി.നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപികുനത് . ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് ചിത്രത്തിന്റെ കഥ .ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു .നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ വളർത്തിയ ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത് .ശ്രദ്ധ ശ്രീനാഥ് ചിത്രത്തിലെ നായികയായി എത്തുന്നു.
റിച്ചി സിനിമയിലെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
കൊടിവീരന്‍
ശശികുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കൊടിവീരന്‍ .ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയായി എത്തുന്നത് . സനുഷയും ഷംനാ കാസിം എന്നിവർ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിധാര്‍ത്ഥ്, ബാല ശരവണന്‍,തുടങ്ങിയവരും ചിത്രത്തിലുണ്ട്.എം മുത്തൈയ്യയാണ് ചിത്രം സംവിധാനം ചെയുന്നത് .ഒരു ഗ്രാമീണ അന്തരീക്ഷത്തിലെ കഥയാണ് കൊടിവീരന്‍ പറയുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് കഥയില്‍.