തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് എല്ലായിടത്തും ശക്തമായ മഴ ലഭിക്കും. ഈ വർഷം തുടക്കത്തില്‍ മഴ കുറവായിരുന്ന ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ വർഷം ശക്തമായ മഴ ലഭിക്കും എന്ന് വിചാരിച്ചിരുന്നതെങ്കിലും ആദ്യ ദിവസങ്ങളില്‍ ഒഴികെ പലയിടത്തും മഴ ലഭിച്ചിരുന്നില്ല .