
കൊച്ചി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.
കേസിൽ 2006ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായിപ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇടുക്കി ഡി. സി. ആർ.ബി.ഡി വൈ എസ് പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡി വൈ എസ് പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരഞ്ഞു വരുകയായിരുന്നു.പ്രതിയെ കട്ടപ്പന കോടതിൽ ഹാജരാക്കി.
fake gold case lady caught after 19 years