കണ്ണൂർ : ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന മൊഴി നിഷേധിച്ച് സുബീഷ്. 3 ദിവസം കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ പോലീസ് കസ്റ്റഡിയിൽ വച്ചുച്ചവെന്നും . കുടുംബത്തെയടക്കം കുടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും, ജയരാജനടക്കമുള്ളവര്‍ ആസമയം പൊലീസിനെ വിളിച്ചിരുന്നുവെന്നും . സ്വന്തം ഇഷ്ടപ്രകാരം ഒരു മൊഴിയും നൽകിയിട്ടില്ലെന്നും കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ സുബീഷ് പറഞ്ഞു. പൊലീസ് എഴുതി തയ്യാറാക്കിയ കുറിപ്പ് തന്നെ കൊണ്ട് വായിപ്പിപികുകയായിരുനെന്നും ,തന്റെ പേരില്‍ പുറത്ത് വന്ന ഫോണ്‍ സംഭാഷണവും വ്യാജമെന്നും വാർത്താ സമ്മേളനത്തിൽ സുബീഷ് പറഞ്ഞു . ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തതെന്നും സുബീഷ് കൂട്ടിച്ചേര്‍ത്തു. മര്‍ദിച്ച് പറയിപ്പിച്ചതായി നേരത്തെ സുബീഷ് മജിസ്ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.