സഹപ്രവർത്തകരോടുള്ള ഇളയദളപതി വിജയ് യുടെ സ്നേഹവും കരുതലും ഇതിനോടൊപ്പം വാർത്തയായ കാര്യമാണ്. ഇപ്പോൾ വീണ്ടും സഹപ്രവർത്തകന് അയാളുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് നൽകി വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ് വിജയ്.
കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ പിറന്നാള്‍ ദിനത്തിലാണ് വിജയ് സര്‍പ്രൈസ് ഒരുക്കിയത്. ക്രിക്കറ്റ് ഏറെ ഇഷ്ടമുള്ള സന്തോഷ് നാരായണന് വിജയ് സമ്മാനമായി നല്‍കിയത് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ നന്‍പാ എന്നായിരുന്നു ബാറ്റില്‍ എഴുതിയിരുന്നത്. സന്തോഷ് നാരായണന്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്. ഈ ഗിഫ്റ്റ് തന്നെ ഞെട്ടിച്ചെന്നും ഇത് തനിക്കുള്ള അവാർഡ് ആണെന്നും സന്തോഷ് കുറിച്ചു.
വിജയ് നായകനായി എത്തിയ ഭൈരവയിലെ ഗാനങ്ങൾ ഒരുക്കിയത് സന്തോഷ് നാരയണൻ ആയിരുന്നു.
Had a very special surprise from dear @actorvijay sir. So sweet and thoughtful of you sir to sign and wish me on this specially made bat. This one has become a special monument for me ! Thank you Anna 🙏 pic.twitter.com/dRnEPh6X6a
— Santhosh Narayanan (@Music_Santhosh) May 15, 2018