ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കർണ്ണന്റെ തിരക്കഥ പൂർത്തിയായി .ആര്‍.എസ് വിമല്‍ ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം ആണ് ഈവിവരം പുറത്തുവിട്ടത് .കര്‍ണനില്‍ കേന്ദ്ര കഥാപാത്രമായി നടൻ വിക്രം ആണ് അഭിനയിക്കുന്നത് . പൃഥ്വിരാജിന് പകരമാണ് വിക്രം ചിത്രത്തിലെത്തുന്നത് .ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് 300 കോടി ബജറ്റിൽ ചിത്രം നിർമിക്കുന്നത് .ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും.