സംവിധായകൻ എബ്രിഡ് ഷൈന്റെ കാളിദാസ് ജയറാം നായകനാകുന്ന ചിത്രം “പൂമരം” റിലീസിനൊരുങ്ങുന്നു. മാർച്ച് മാസം ആദ്യവാരം തന്നെ ചിത്രം തീയറ്ററിൽ എത്തുമെന്ന് കാളിദാസ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീസോൺ കലോത്സവ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്.
ചിത്രത്തിന്‍റെ റിലീസ് വൈകുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകൾ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വയം ട്രോളി കാളിദാസ് തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകംതന്നെ ശ്രദ്ധ നേടിയിരുന്നു.