രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിംഗ് ജനുവരി 10ന് ആരംഭിക്കും. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അനുശ്രീ ആണ് നായിക. മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.
മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്‍. ചിത്രത്തിന്‍റെ അവതരണ ഗാനം ഒരുക്കുന്നത് നാദിര്‍ഷ ആണ്.