മോഹൻലാലിനെ നായകനാക്കി അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രം നീരാളി ജൂൺ പതിനഞ്ചിന് തീയറ്ററിൽ എത്തും. നേരത്തെ ചിത്രം ജൂണ്‍ പതിനാലിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. മോഹൻലാൽ സണ്ണി ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നാദിയ മൊയ്തുവാണ് നായിക. സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നീരാളിയോട് മത്സരിക്കാൻ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി, പൃഥ്വിരാജിന്റെ മൈസ്റ്റോറി, സൽമാൻഖാന്റെ റേസ് എന്നീ ചിത്രങ്ങൾഉണ്ടാകും.