” ഇവളാണ് എന്റെ നല്ലപാതി ” തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു സുന്ദരിയുടെ ചിത്രത്തിന് താഴെ ഉണ്ണുമുകുന്ദൻ കുറിച്ച വാക്കുകളാണിത്. സംശയിക്കാൻ വരട്ടെ ആ സുന്ദരി ഉണ്ണുമുകുന്ദൻ തന്നെയാണ്.
അതെ, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍ താരസുന്ദരിയെ പോലും വെല്ലുന്ന ഗ്ലാമറിലാണ് പെണ്‍വേഷത്തിലെത്തിയത്.
ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ഇവളിലേക്കുള്ള എന്റെ യാത്ര അല്‍പം വേദന നിറഞ്ഞതായിരുന്നു. പക്ഷേ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്ന ആ വേദനകളെല്ലാം വിലമതിക്കാനാവാത്തതാണെന്ന് എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.