നവാഗതനായ സജീവ് പിള്ള സംവിധാനാവും തിരക്കഥയും രചിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രം “മാമാങ്കം” ത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് ആരംഭിച്ചു. പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. 30 കോടി ബഡ്ജറ്റിലുള്ള ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് .
പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് പ്രശസ്ത തമിഴ് സംവിധായകനായ വിഷ്ണു വർധന്റെ ഭാര്യ അനു വർധനാണ്. വിശ്വരൂപം, തുപ്പാക്കി എന്നീ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ച കെച്ച എന്ന വിദേശ ഫൈറ്റ് മാസ്റ്ററാണ് മാമാങ്കത്തിന് സംഘട്ടന സംവിധാനം ഒരുക്കുന്നത്.