ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ഇത്തവണ പോസ്റ്ററിലുള്ളത് തെന്നിന്ത്യൻ താരം സിദ്ധാർഥിന്റെ ചിത്രമാണ്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിനു ആരാധകർ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹം സെക്കൻഡ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിനൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ അതിപ്രധാന വേഷം കൈകാര്യം ചെയ്യുന്നത് സിദ്ധാർഥാണെന്നും മാത്രമല്ല സിദ്ധാർഥ് അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങളെ നിഷ്പ്രഭമാക്കുന്ന കഥാപാത്രമായിരിക്കും കമ്മാരസംഭവത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമെന്നും ദിലീപ് പറയുന്നു.
ഗോകുലം മൂവിസ് നിർമിക്കുന്ന ചിത്രം രതീഷ് അന്പാട്ട് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക
https://www.facebook.com/ActorDileep/photos/a.110631549100623.20805.109886669175111/1465883736908724/?type=3