
നടൻ റഹ്മാൻ്റെ പുത്രി റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബും തമ്മിലുള്ള വിവാഹം ഇന്നലെ വൈകിട്ട് ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വെച്ച് നടന്നു. തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി മാ. പാ. സുബ്രമണ്യം , സൂപ്പർ സ്റ്റാർ മോഹൻ ലാൽ ദമ്പതികൾ ഉൾപ്പടെ രാഷ്ട്രീയ – കലാ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് നവ ദമ്പതികൾക്ക് ആശംസകൾ നേർന്നു. റഹ്മാൻ്റെ ആദ്യ ചിത്രമായ ‘കൂടെവിടെ’ യുടെ നിർമ്മാതാവ് പ്രേം പ്രകാശ്,സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ,സംവിധായകരായ മണിരത്നം, സുന്ദർ. സി, ഭാനു ചന്ദർ, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷറഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധികാ ശരത്കുമാർ, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലൻ, ശ്വേതാ മേനോൻ, ശോഭന,സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി ലക്ഷ്മി,മേനകാ സുരേഷ്, സ്വപ്ന, കെ. ഭാഗ്യരാജ്, പൂർണിമ, ഭാഗ്യരാജ്, ജയശ്രീ , താരാ ജോർജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു കൊണ്ട് ആശംസകൾ നേർന്നു. – സി. കെ. അജയ് കുമാർ