നിരത്തില്‍ രാജാവാകാന്‍ കിയയുടെ കാരന്‍സ്; ഇവന്‍ വേഗത്തിലും ലുക്കിലും തകര്‍ക്കും

ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാഹനപ്രേമികള്‍ വേഗത്തില്‍ ഏറ്റെടുത്ത ബ്രാന്‍ഡാണ് കിയ. വിപണിയില്‍ പരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കുന്ന കിയ പുതിയ കാരന്‍ വേരിയന്റുമായി വാഹനപ്രേമികള്‍ക്ക് അരികിലേക്ക് എത്തുകയാണ്. എംപിവിയുടെ പ്രസ്റ്റീജ് + വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള പ്രസ്റ്റീജ് പ്ലസ് (ഒ) വേരിയന്റാണ് കിയ പുറത്തിറക്കിയിരിക്കുന്നത്. പുതിയ വേരിയന്റ് ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ പുലര്‍ത്തുന്നുണ്ട്. അതെന്റാണെന്ന് നമുക്ക് നോക്കാം.

പ്രസ്റ്റീജ് പ്ലസ് (O) വേരിയന്റിന് എല്‍ഇഡി ഡിആര്‍എല്‍, ബോഡി കളര്‍ ഫ്രണ്ട് ബമ്പര്‍, ഫ്രണ്ട് ഗ്രില്ലില്‍ ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ പ്രീമിയം ലുക്കാണ് നല്‍കുന്നത്. ഹാലൊജന്‍ ഹെഡ് ലാമ്പ് ഉള്‍പ്പടെ ഫ്രണ്ട് വ്യൂകൊണ്ട് വണ്ടി എറിച്ചു നില്‍ക്കും.16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ്കള്‍, വീല്‍ ആര്‍ച്ച്, സൈഡ് മോള്‍ഡിംഗുകള്‍, ബോഡി കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, നീളത്തില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോകള്‍ക്ക് താഴെയുള്ള ക്രോം ഫിനിഷ് എന്നിവ കാണാം.

ഇനി വണ്ടിയുടെ പിന്നിലേക്ക് നോക്കിയാല്‍ ്ഫ്രണ്ട് വ്യൂവില്‍ നിന്നും തകര്‍പ്പന്‍ ലുക്കാണ് ബാക്ക് വ്യു നല്‍കുന്നത്. പ്രസ്റ്റീജ് പ്ലസ് (O) വേരിയന്റിന്റെ പിന്‍ഭാഗം എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബോഡി കളര്‍ റിയര്‍ ബമ്പര്‍, ആ പ്രീമിയം ലുക്കിനായി റിയര്‍ ബമ്പറിന് ക്രോം ഗാര്‍ണിഷ് എന്നിവ ഉള്‍ക്കൊള്ളുന്നു. രാജകീയ പ്രൗഡി തന്നെ വാഹനത്തിന് ഇത് നല്‍കുന്നുണ്ട്.

admin:
Related Post