കാർഷികസമൃദ്ധിക്ക് പത്താമുദയം

കൃഷി ആരംഭത്തിന്റെ ആഘോഷമാണ് വിഷു. എന്നാൽ വിഷു കഴിഞ്ഞു വരുന്ന പത്താമുദയവും പഴമക്കാർക്കു കാർഷികാചാരങ്ങളുടെ ഉത്സവമായിരുന്നു. മേടം പത്തിനാണ് പത്താമുദയം. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.

പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്ത് ചാലുകീറലാണ് വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തുവിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്തമുദായത്തിനു വിതയ്ക്കാനും തൈ നടാനും നല്ല നേരം നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം.

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ.സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം.

admin:
Related Post