കാർ റിവേഴ്സ് ​എടുത്തപ്പോൾ ക്ലച്ചിന് പകരം ചവിട്ടിയത് ആക്സിലേറ്റർ; 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

കാർ റിവേഴ്സ് ​ഗിയറിൽ അബദ്ധത്തിലിട്ട് ഓടിച്ച യുവതിക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം. കാർ ഓടിക്കാൻ പരിശീലിക്കുന്നതിനിടയിലിയിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ദത്ത് ധാം ക്ഷേത്രത്തിന് സമീപം ടൊയോട്ട എറ്റിയോസ് കാർ 300 അടി താഴ്ചയിൽ വീണാണ് യുവതിക്ക് മരണം സംഭവിച്ചത്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ ചർച്ചയായി മാറിക്കഴിഞ്ഞു.
ഒപ്പമുണ്ടായ ആൾ പകർത്തിയ വീഡിയോയാണ് ദാരുണമായ സംഭവത്തിന്റെ നടുക്ക ദൃശ്യങ്ങൾ ലോകത്തെ അറിയിച്ചത്.

ഡ്രൈവർ സീറ്റിലിരിക്കുന്ന സ്ത്രീ കാർ പിന്നിലേക്ക് കാർ മാറ്റുന്നത് കാണാം. പാറക്കെട്ടിൻ്റെ അരികിൽ എത്തിയപ്പോൾ ഇവർ പരിഭ്രാന്തയായി, പിന്നാലെ ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തുകയും ചെയ്തു. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ ഉടൻ തന്നെ ഇടപെടുകയും കാറിന്റെ താക്കോൽ ഓഫാക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല.

admin:
Related Post