

നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും അഭിമുഖീകരിക്കുന്ന
പ്രശ്‌നമാണ് മനുഷ്യരും നാടന്‍ കുരങ്ങുകളുമായുള്ള (ബോണറ്റ് മക്കാക്ക്) സംഘര്‍ഷം. ഇവയെ നിയന്ത്രിക്കുന്നതിനായി വനം വകുപ്പ് ‘മിഷന്‍ ബോണറ്റ് മക്കാക്ക്’ എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ക്ഷേമവും നാടന്‍ കുരങ്ങുകളുടെ സംരക്ഷണവും ലക്ഷ്യം വച്ച് നൂതനവും ശാസ്ത്രീയവും ഫലപ്രദവുമായ ദീര്‍ഘകാല മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിത് സംസ്ഥാന വനം വകുപ്പ് മെയ് 28 ന് തിരുവനന്തപുരം പി.ടി.പി. നഗറിലെ ഫോറസ്റ്റ് കോപ്ലക്‌സില്‍ ശില്പശാല സംഘടിപ്പിക്കുന്നു.
സംസ്ഥാന വനം മേധാവി രാജേഷ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.
മനുഷ്യനും നാടന്‍ കുരങ്ങുകളുമായുള്ള സംഘര്‍ഷത്തിന് മാനുഷികവും സുസ്ഥിരവും ശാസ്ത്രീയവുമായ സമീപനങ്ങള്‍ രൂപപ്പെടുത്തുന്നതിന് പ്രമുഖ വന്യജീവി വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ദ്ധര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും.
മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള പ്രൊഫ. മേവാസിംഗ്, കോയമ്പത്തൂര്‍ ടഅഇഛച ലെ ശാസ്ത്രജ്ഞന്‍ ഡോ. എച്ച്.എന്‍. കമാര, CCMB ഹൈദരാബാദില്‍ നിന്നുള്ള ഡോ. ജി. ഉമാപതി, ഹിമാച്ചല്‍ പ്രദേശിലെ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. സന്ദീപ് രത്തന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് ആര്‍ എന്നിവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
ആവാസ വ്യവസ്ഥയുടെ ശിഥിലീകരണം, നഗരവത്ക്കരണം, കാര്‍ഷിക വിളകളുടെ സ്വാധീനം തുടങ്ങി പലവിധ കാരണങ്ങളാല്‍ സംജാതമാകുന്നതും വര്‍ദ്ധിച്ചു വരുന്നതുമായ മനുഷ്യ-നാട്ടു കുരങ്ങ് സംഘര്‍ഷം ഉയര്‍ത്തുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനുള്ള നൂതന ശാസ്ത്രീയ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ശില്‍പ്പശാലയുടെ ഉദ്ദേശം.
കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് വനം വകുപ്പ് ‘മിഷന്‍ ബേണറ്റ് മക്കാക്ക’് രൂപം നല്‍കിയിട്ടുള്ളത്. ഇതിലൂടെ നാടന്‍ കുരങ്ങുകള്‍ മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ കാരണങ്ങളും, പൊതുവായും പ്രാദേശിക പ്രതേ്യകതകള്‍ക്ക് അനുസരിച്ച് പ്രതേ്യകമായും പ്രതിവിധി സ്വീകരിക്കാവുന്ന നടപടികള്‍ ഉള്‍ക്കൊള്ളിച്ചും വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.
ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ.പി. പുകഴേന്തി, ചന്ദ്രശേഖര്‍,ജസ്റ്റിന്‍ മോഹന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ് ലൈഫ് പ്രമോദ് പി എന്നിവരും സെമിനാറില്‍ ( രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.00 മണിവരെ) .പങ്കെടുക്കും.