
കോഴിക്കോട് :മാറുന്ന ഫാഷന് അഭിരുചികൾ മലബാറിന് സമ്മാനിക്കാൻ ലുലു ഫാഷൻ വീക്ക് ലുലുമാളിൽ മെയ് 24, 25 തീയതികളിൽ നടക്കും. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ മോഡലുകളും ഷോ ഡയറക്ടേഴ്‌സും അണിനിരക്കും.യു എസ് പോളോയാണ് ഫാഷന്‍ വീക്കിന്റെ പ്രധാന സ്പേൺസർ, പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍ അമുക്തിയാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകള്‍ അരങ്ങേറും. ഫാഷന്‍ ട്രന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരിക്കും ഷോ മുന്നേറുക. വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും. കൂടാതെ ഷോ സ്റ്റോപ്പേഴ്സായി സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖരും എത്തും. രണ്ട് ദിവസവും വൈകീട്ട് നാലിന് ഫാഷൻ ഷോ തുടങ്ങും.മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്ന വേറിട്ട അനുഭവമാകും മലബാറിന് ലുലു ഫാഷന്‍ വീക്ക് സമ്മാനിക്കുക. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഫാഷന്‍ അവാര്‍ഡുകളും അരങ്ങേറും. ഷോ ഡയക്ടറും സ്‌റ്റൈലിസ്റ്റുമായ ശ്യാം ഖാനാണ് ലുലു ഫാഷൻ ഷോ ഡയറക്ടര്‍. ഫാഷൻ വീക്ക് നടക്കുന്ന രണ്ട് ദിവസവും ലുലു ഹൈപ്പർമാർക്കറ്റ് , ലുലു കണക്ട്, ലുലു ഫാഷൻ എന്നിവിടെ നിന്ന് 1000 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർക്ക് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം.
Lulu fashion week kozhikode