ചെങ്ങന്നൂർ ഇടതുപക്ഷത്തിനൊപ്പം

5 105 10ചെങ്ങന്നൂർ: ത്രികോണ മത്സരo നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് വിജയം. 20,956 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കി. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്‌.

67,303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള 35,270 വോട്ടുകൾ നേടി.

admin:
Related Post