
കോട്ടയം: പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചു. നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി(NFP) എന്ന പേരില്‍ രൂപവത്കരിച്ച സംഘടനയുടെ ചെയര്‍മാന്‍ കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യുവാണ്. പി.എം. മാത്യു ജനറല്‍ സെക്രട്ടറി. കോട്ടയമാണ് പാർട്ടിയുടെ ആസ്ഥാനം
വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യു പറഞ്ഞു. ഏതെങ്കിലും മുന്നണിയോട് ചേരില്ല എന്ന് പറയാനാകില്ല. രണ്ട് മുന്നണികളും കര്‍ഷകരെ കബളിപ്പിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ അവഗണിക്കുകയാണെന്നും ജോര്‍ജ് ജെ. മാത്യു പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് കര്‍ദിനാളിന് അറിയില്ലായിരുന്നു. സഭയുടെ പിന്തുണ ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസേചനത്തിന് ഉപയോഗിക്കുന്ന സ്പ്രിംഗ്ലര്‍, ഡ്രോണ്‍, റോക്കറ്റ് എന്നിവയില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കാനാണ് ആലോചന.
ജോര്‍ജ് ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ ബിജെപി അനുകൂല രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും പുതിയ രാഷ്ട്രീയസംഘടന രൂപവത്കരിക്കുകയെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞദിവസം കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയത്ത് ‘കേരള അവകാശ സംരക്ഷണ സംഗമം’ സംഘടിപ്പിച്ചിരുന്നു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുകയുംചെയ്തു.
kerala christian leaders starts new party