അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടപ്പെട്ടു; അപകടമില്ല

പട്‌ന: അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടമായി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഹെലികോപറ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു അപകടം

പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ചൂണ്ടികാണിച്ചാണ് റിപ്പോര്‍ട്ടുകള്‍.ഹെലികോപ്റ്റര്‍ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് തൊടാന്‍ പോകുന്നതും വിഡിയോയില്‍ കാണാം.. എന്നാല്‍ അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

admin:
Related Post