ശക്തമായ സ്ത്രീകഥാപാത്രവുമായി രാധിക തിരികെ എത്തുന്നു

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ രാധിക ഒരു ഇടവേളക്ക് ശേഷം തിരികെ എത്തുന്നു .വിവാഹത്തോടയൊണ് രാധിക സിനിമയില്‍ നിന്ന് മാറി നിന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്‍ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തുന്നത്. ഈ ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത് .ഷെയിൻ നിഗമാണ് നായകൻ .ഒരു ചിത്രകാരന്റെ ജീവിത പ്രതിബന്ധങ്ങള്‍ആണ് പ്രമേയം .

1992ല്‍ പുറത്തിറങ്ങിയ  വിയറ്റനാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി.

admin:
Related Post