ബിജു മേനോൻ,മേതിൽ ദേവികാചിത്രം.കഥ ഇന്നുവരെ

ബിജു മേനോനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.

“കഥ ഇന്നുവരെ”.

ബിജു മേനോന്റെ നായികയായി, പ്രശസ്ത നർത്തകിയും പ്രമുഖയുമായ മേതിൽ ദേവിക അഭിനയിക്കുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.

ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ അനു മോഹൻ,നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് “കഥ ഇന്നുവരെ” നിർമ്മിക്കുന്നത്.
ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണ പങ്കാളികളാണ്.ഛായാഗ്രഹണം-ജോമോൻ ടി ജോൺ,സംഗീതം-അശ്വിൻ ആര്യൻ,എഡിറ്റിംഗ്-ഷമീർ മുഹമ്മദ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ,സൗണ്ട് ഡിസൈൻ-ടോണി ബാബു,സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ,പ്രൊമോഷൻസ്-10ജി മീഡിയ,പി ആർ ഒ- എ എസ് ദിനേശ്.

admin:
Related Post