
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’. ഡിസംബർ 30 ന് ‘മാളികപ്പുറം’ തീയേറ്ററുകളിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ മീഡിയായിലൂടെ പങ്കുവെച്ചിരിക്കുന്നു.
തുടക്കംതന്നെ ചിത്രത്തിന്റെ ഗാനങ്ങളും ട്രൈലറുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എട്ടു വയസുകാരി കല്യാണിയും അവളുടെ അയ്യപ്പനുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇന്ദ്രൻസ്, സമ്പത്ത് റാം, ദേവാനന്ദ രമേശ് പിഷാരടി, മനോജ് കെ ജയൻ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
വിഷ്ണു നമ്പൂതിരി ഛായഗ്രഹണം, രചന അഭിലാഷ് പിള്ള, സംഗീതം രഞ്ജിൻ, സുരേഷ് കൊല്ലം കലസംവിധാനം, മേക്കപ്പ് ജിത്ത് പയ്യനൂർ,വസ്ത്രലങ്കാരം അനിൽ ചെമ്പൂർ. സംവിധായാകാൻ തന്നെ എഡിറ്റിംഗും ചെയുന്നു. ചിത്രത്തിന്റെ നിർമ്മാണം ആൻ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനി എന്നി ബാനറിൽ നീത പിന്റോയും പ്രിയ വേണുവുമാണ്.