
ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിൽ ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാൻസിലൂടെ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് റിതിക. റിതിക സിംഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് വയറലാകുന്നത് .
‘തടിയുള്ള അവസ്ഥയോട് വിട. നിങ്ങൾ എന്നെ ‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു. നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് ഞാൻ തടികുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നു’ചിത്രങ്ങൾ പങ്കുവച്ച് റിതിക കുറിച്ചു.
ഇരുധി സുട്ര് എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് റിതിക സിംഗ്.
ഒരു മാർഷ്യൽ ആർടിസ്റ്റ് കൂടിയാണ്. ‘ആണ്ടവൻ കൊമാണ്ടി’, ‘ശിവലിംഗ’, ‘ഓ മൈ ഗോഡ്’, ‘കൊലാ’ തുടങ്ങിയവയാണ് റിതികയുടെ മറ്റു ചിത്രങ്ങൾ.


