പ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാളം സീരിയലായ കന്യാദാനം ന്റെ നായിക ഡോണാ അന്ന വിവാഹിതയായി. ഇന്ന് രാവിലെ ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ടോണി സിജിമോൻ ഡോണയുടെ കഴുത്തിൽ മിന്ന് കെട്ടി. പിങ്ക് ഫ്‌ളോറൽ സാരിയിൽ ടോണിയുടെ കൈകോർത്ത് ദേവാലയത്തിലേക്ക് പ്രവേശിച്ച ഡോണ, പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമാണ് വിവാഹിതയായത്.
ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വധൂവരന്മാരെ കാത്ത് പള്ളിയങ്കണത്തിൽ എത്തിയിരുന്നു. ചടങ്ങിനിടെ അച്ചൻ നൽകിയ മിന്ന് ടോണി ഡോണയുടെ കഴുത്തിൽ കെട്ടി. തുടർന്ന് ഇരുവരും പരസ്പരം വിവാഹമോതിരം അണിയിച്ചു. അച്ചൻ ഇരുവരുടെയും നെറ്റിയിൽ കുരിശ് വരച്ച് കൊന്ത സമ്മാനിക്കുകയും ചെയ്തു. ചുവന്ന മന്ത്രകോടി ടോണി ഡോണയ്ക്ക് നൽകി.
ചടങ്ങിന്റെ അവസാനം, വധൂവരന്മാർ മുട്ടുകുത്തി പ്രാർത്ഥിച്ച ശേഷം അച്ചൻ അപ്പം വായിൽ വച്ചു നൽകി, ഇതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. സ്നേഹവും ആഹ്ലാദവും നിറഞ്ഞ ഈ ചടങ്ങിൽ ഡോണയും ടോണിയും ഒന്നിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നു.https://youtu.be/Zwkr-XijtD0