വത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരമാണ് സുരേഷ് ഗോപി. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് മാധവ് രാമദാസന്‍. അദ്ദേഹം സംവിധാനം ചെയ്ത മേല്‍വിലാസo, അപ്പോത്തിക്കിരി എന്നീ സിനിമകൾ തിരിച്ചു വരവിൽ സുരേഷ് ഗോപിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.
അച്ഛന് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ മാധവ് രാമദാസന്റെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാധവ് രാമദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ. ഈ സിനിമയിൽ ഗോകുല്‍ സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗിന്നസ് പക്രുവാണ് ഇളയരാജയിലെ നായകന്‍. തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.