ശനി. ജുലാ 5th, 2025
1 1

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ഒരു പ്രവാസി ഹൈസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രം രസകരവും ഒപ്പം ആകാംക്ഷ ജനിപ്പിക്കുന്നതുമാണ്. മലയാളികൾക്ക് ഏറെ പരിചിതമായ മറ്റൊരു ഹൈസ്റ്റ് ആണ് മണി ഹൈസ്റ്റ്. നെറ്റ് ഫ്ലിക്സ് വെബ് സീരീസ് ആയ മണി ഹൈസ്റ്റിനും അതിലെ കഥാപാത്രങ്ങളായ പ്രൊഫസറിനും ടോക്കിയോയ്ക്കും നെയ്റോബിക്കുമെല്ലാം കേരളത്തിൽ നിരവധി ആരാധകരാണുള്ളത്.

ബോസ് ആൻഡ് കോ എന്ന പ്രവാസി കൊള്ളക്കഥയിലെ താരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മണി ഹൈസ്റ്റിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും? നിവിൻ പോളി പ്രൊഫസർ ആയപ്പോൾ വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത്. ഹെൽസിങ്കി ആയി ജാഫർ ഇടുക്കി, ടോക്കിയോ ആയി മമിത ബൈജു, ബെർലിൻ ആയി വിനയ് ഫോർട്ട്, നെയ് റോബി ആയി ആർഷ ബൈജു, ഡെൻവർ ആയി ശ്രീനാഥ് ബാബു എന്നിവരാണ്. വളരെ രസകരമായാണ് ബോസ് ആൻഡ് കോ താരങ്ങളുടെ മണി ഹൈസ്റ്റ് ഔട്ട് ലുക്കുകൾ എത്തിയിരിക്കുന്നത്.

യു എ ഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - sahabet - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - onwin güncel adres - Vazol - likit - Fixbet - Starzbet - Takipçi satın al - matadorbet - Mersin nakliyat - Mersin şehirler arası nakliyat - onwin - ucuz uz - vozol - funbahis - dede demo - misty casino - marsbahis