
ഭദ്രന്റെയും മോഹൻലാലിന്റെയും പുതുവത്സരാഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. നാൽപതു വർഷങ്ങൾ സിനിമ ലോകത്തു പിന്നിട്ട ഒരു ചലച്ചിത്ര പ്രവർത്തകനാണ് ഭദ്രൻ. ഇദ്ദേഹത്തിന്റെ മിക്ക സിനിമകളും മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
പൂമുഖ പടിയിൽ നിന്നെയും കാത്ത്, അങ്കിൾ ബൺ, അയ്യർ ദി ഗ്രേറ്റ്, സ്‌ഫടികം എന്നിങ്ങനെ നിരവധി സിനിമകൾ ഭദ്രന്റെ സംവിധാനത്തിൽ ഒരുക്കിട്ടുണ്ട്. എന്റെ പുതുവർഷം ലാലിന്റെ നാവിൽ ഇരട്ടി മധുരമുള്ള കേക്ക് നൽകി കൊണ്ടാവട്ടെ എന്നാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടു പേരും കേക്ക് മുറിക്കുന്നതും കുടുംബങ്ങളുടെ ഫോട്ടോസും ഉൾപെടുത്തിട്ടുണ്ട്.
ഭദ്രന്റെ ചിത്രമായ സ്‌ഫടികത്തിന്റെ
റിലീസിംഗിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ചു പ്രെമുഖ തീയേറ്ററുകളിൽ ചിത്രത്തിന്റെ 4കുറച്ചു version പ്രദർശിപ്പിക്കുമെന്നു പറഞ്ഞിരുന്നു. ഫെബ്രുവരി 9 ന് സ്‌ഫടികം തീയേറ്ററുകളിൽ വീണ്ടും എത്തുന്നതാണ്. സ്‌ഫടികം ചിത്രത്തിലെ ‘ഏഴുമല പുഞ്ചോല്ല’ എന്ന ഗാനം വളരെ ശ്രെദ്ധനേടിയ ഒന്നാണ്. മോഹൻലാൽ പാടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

