ഇരുപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേള; ഓർഗനൈസിങ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരുക്കമായി. എറണാകുളം നോർത്തിൽ ഉള്ള ചലചിത്രമേളയുടെ ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചലചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിതാ മഠത്തിൽ, ഷിബു ചക്രവർത്തി,എസ്.എൻ സ്വാമി, സോഹൻ സീനുലാൽ,എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ മേള നടക്കുക.

English Summary : 25th International Film Festival; The Organizing Committee inaugurated the office