ആസിഫ് അലി നായകനാകുന്ന ‘ബി.ടെക്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കേരളത്തിനുപുറത്തുള്ള കോളേജിന്റെ പശ്ചാത്തലത്തില്‍ആണ്  ആസിഫ് അലി നായകനാകുന്ന ‘ബി.ടെക്’ എന്ന സിനിമ ഒരുങ്ങുന്നത്.ആസിഫ് അലി ഒരു ബി.ടെക് കാരനായ് ചിത്രത്തിലെത്തുന്നത്.മാക്ട്രോ പിക്ചർസിൻ്റെ ബാനറിൽ നവാഗതനായ മൃദുൽ നായർ ആണ് ചിത്രം സംവിധാനം ചെയുന്നത് .സൺ‌ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫ് അലി, അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രമായ ബി.ടെക്ക് ന്റെ പൂജ 16-12-2017 ശനിയാഴ്ച്ച, ബാംഗ്ലൂരിൽ വച്ച് നടന്നു. മാക്ട്രോ പിക്ചർന്റെ ആദ്യ സിനിമയായ C/o സൈറ ബാനുവിന്റെ സംവിധായകൻ ആന്റണി സോണി ആദ്യ ക്ലാപ് നിർവഹിച്ചു. മൃദുൽ നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗ്ഗീസ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, ദീപക് പറമ്പോൾ, അർജുൻ അശോകൻ, പ്രശസ്ത കന്നഡ താരം ഹരീഷ് രാജ്, നിരഞ്ജന തുടങ്ങിയ വൻ താര നിര തന്നെയുണ്ട്.

പൂജാചിത്രങ്ങൾ കാണാം

admin:
Related Post