
ചുരുങ്ങിയ കാലം കൊണ്ട് ലാലേട്ടന്റെ സൗഹൃദനിരയിലെ ഏറ്റവും വിശ്വസ്തനും കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ട ആളുമായി മാറിയ വ്യക്തിത്വമാണ് ബിസിനസുകാരനായ സമീർ ഹംസ. എനമ്പുരാൻ സിനിമയുടെ ചിത്രീകരണ വേളയിലാണ് സമീർ ഹംസയ്ക്കൊപ്പമുള്ള ലാലേട്ടന്റെ ചിത്രങ്ങൾ കൂടുതലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.എമ്പുരാൻ സിനിമയുടെ വിദേശ ലൊക്കേഷനിൽ ഇരുവരും പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്ന വിഡിയോ സമീർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. രാവിലെ പ്രഭാത നടത്തിൽ നിറയുന്ന ലാലേട്ടനും, പ്രണവിനൊപ്പമുള്ള ലാലേട്ടന്റെ വർക്ക് ഔട്ടും അങ്ങനെ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ലാലേട്ടന്റെ സ്വകാര്യമായ ചിത്രങ്ങളെല്ലാം സമീർ ഹംസയിലൂടെ ആരാധകർക്കിടയിലെത്തി. മോഹൻലാലിന്റെ ഏറ്റവും ചുരുങ്ങിയ സൗഹൃദ വലയത്തിലേക്ക് ഒരു സുപ്രഭാതത്തിലെത്തിയ അതിഥിയാണ് സമീർ ഹംസ.
പിന്നീട് ആ ബിസിനസുകാരൻ ലാലേട്ടന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനായി മാറി, ആന്റണി പെരുമ്പാവൂരാണ് ലാലേട്ടന്റെ സന്തത സഹചാരിയായി എപ്പോഴും ഉണ്ടാകുക. എന്നാൽ ലാലേട്ടനൊപ്പവും ആന്റണിക്കൊപ്പവും ഏത് ബിസിനസ് ടൂറിലും , ജന്മദിന ആഘോഷത്തിലും , ലാലേട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലെല്ലാം സമീർ ഹംസയും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ബന്ധം കേവലം എമ്പുരാൻ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. മോഹൻലാലിന്റെ ഏറ്റവും വിശ്വസ്തനായ കുടുംബ സുഹൃത്ത് തന്നെയാണ് സമീർ ഹംസ. എല്ലാ ഓണനാളുകളിലും ലാലേട്ടനൊപ്പം ഒരുമിച്ച് ഓണസദ്യ കഴിക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യൻ. മുൻപ് സമീർ ഹംസ പങ്കുവച്ച ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ തന്റെ ഇളയ കുഞ്ഞിനെ മടിയിരുത്തി ഓമനിക്കുന്ന ലാലേട്ടന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഓണകോടിയണിഞ്ഞ് സമീർ ഹംസയ്ക്കും ഫാമിലിക്കുമൊപ്പം നിൽക്കുന്ന ലാലേട്ടന്റെ ഫാമിലി ചിത്രങ്ങളും അവയിൽ ഉൾപ്പെടുന്നു. പിന്നെയുമുണ്ട് അദ്ദേഹത്തോടുള്ള ആത്മബന്ധത്തിന്റെ ചിത്രങ്ങൾ, മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ പുസ്തകം കൈയ്യിലേന്തി ആശംസ നേർന്ന് വിസ്മയക്കൊപ്പമുിള്ള ചിത്രം പങ്കുവച്ചു. മകൻ പ്രണവ് മോഹൻലാലുമായും ഈ കുടുംബപരമായ അടുപ്പം സമീർ ഹംസ പുലർത്തുന്നു.
സമീർ ഹംസയുടെ താരസൗഹൃദത്തിൽ പൃഥ്വിരാജും ഫഹദ് ഫാസിലും സഞ്ജയ് ദത്തും വരെയുൾപ്പെടുന്നു. അടുത്തിടെ സിനിമ പ്രമോഷനായി കൊച്ചിയിലെത്തിയ സഞ്ജയ് ദത്ത് ആദ്യം കണ്ടതും ആലിംഗനം ചെയ്തതും സമീർ ഹംസയെയാണ്. സഞ്ജയ് ദത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ആരാണ് സമീർ ഹംസ
ഇന്ത്യയിലും വിദേശത്തുമായി കോടികൾ ആസ്തിയുള്ള ബിസിനസ് സാമ്പാദ്യം പേറുന്ന ആളാണ് സമീർ ഹംസയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്റർനാഷണൽ ബ്രാൻഡുകളായ ടോണി ആൻഡ് ഗേ,ബാസ്കിൻ റോബിൻസ് തുടങ്ങിയ കമ്പനികളുടെ ഫ്രാഞ്ചൈസികൾ കൈവശം വച്ചിരിക്കുന്ന യൂനിവേഴ്‌സ് വെഞ്ച്വേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് സമീർ ഹംസ. പരസ്യം, ബിസിനസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് തുടങ്ങിയ സേവനങ്ങൾക്കായി ക്ലാസ് 35-ന് കീഴിൽ രജിസ്റ്റർ ചെയ്ത കമ്പിയുടെ ഉടമയും ഉടമയും കൂടിയാണ് സമീർ. ഹരിപ്പാട് എം ലാൽ സിനിപ്ലെക്സിലെ സഞ്ചാരി എന്ന റെസ്റ്റോറന്റിലും സമീർ ഹംസയ്ക്ക് പങ്കാളിത്തമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോസ്പിറ്റാലിറ്റി , ബിസിനസ് മേഖലയിലും തന്റെ വൈദദ്ധ്യം സമീർ ഹംസ അറിയിച്ചിട്ടുണ്ട്.
വിവാഹ ജീവിതം
സമീർ ഹംസയും ഹംനയും 2013 ൽ തൃശൂരിൽ വെച്ചായിരുന്നു വിവാഹിതരാകുന്നത്. അവരുടെ വിവാഹ സൽക്കാരത്തിനു ബൊളിവുഡ് സ്റ്റാർസ് വരെ എത്തിയിരുന്നു. അപ്പുവും ( പ്രണവ് മോഹൻലാൽ ) മായ ( വിസ്മയ മോഹൻലാൽ) ഉം പങ്കടുത്ത ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആണ് പങ്കെടുത്തത്.
who is sameer hamsa mohanlal friend