ജനങ്ങളുടെ പ്രിയപ്പെട്ട മാരുതിയുടെ ജനപ്രിയ കാർ വാഗൺആറിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ. അടിമുടി മാറ്റങ്ങളോടെ ടോൾബോയ് ലുക്ക് നിലനിർത്തിയാണ് പുതിയ താരം വരുന്നത്.വീതി കൂടിയ ബോഡി, മികച്ച ഇന്റീരിയർ, സ്പേഷ്യസ് ക്യാമ്പിൽ, ബെസ്റ്റ് ഇൻ ക്ലാസ് ബൂട്ട് സ്പെയിസ് എന്നിവയാണ് പുതിയ പ്രത്യേകതകൾ.1.2 ലിറ്റർ 1.0 ലിറ്റർ എൻജിൻ വകഭേഗങ്ങളിലാണ് വാഗൺആർ എത്തുക.കൂടാതെ മാനുവൽ ഗിയർ ബോക്സും എജിഎസ് വകഭേഗവും ഉണ്ടാകും. പുതിയ വാഹനത്തെ സ്റ്റേബിളും കരുത്തുറ്റതുമാക്കാൻ മാരുതിയുടെ അഞ്ചാം തലമുറ ഹേർട്ട്ടെക്ക് ഫ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിക്കുന്നത്. ഡ്രൈവർ എയർബാഗ്, എ ബി എസ്, ഇബിഡി, ഫ്രഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലാർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ എന്നിവ അടിസ്ഥാന വകഭേഗം മുതൽ ഉണ്ടാകും.ഉടൻ വിപണിയിലെത്തുന്ന വാഗൺആറിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ തുടങ്ങിയിരുന്നു. 11000 രൂപ നൽകി മാരുതി ഡീലർഷിപ്പിൽ നിന്നോ മാരുതി വെബ്സൈറ്റിൽ നിന്ന് ഓൺലൈനായോ പുതിയ വാഗൺആർ ബുക്ക് ചെയ്യാവുന്നതാണ്.
കാർ വിപണി കീഴടക്കാൻ പുതിയ വാഗൺഅർ ഉടൻ എത്തുന്നു
Related Post
-
ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ ഇന്ത്യ വിടുന്നു?
ന്യൂഡൽഹി: ജാപ്പനീസ് വാഹനനിർമ്മാതാക്കളായ നിസ്സാൻ ഇന്ത്യ വിടുന്നെന്ന ശക്തമായ അഭ്യൂഹങ്ങൾ ഈയിടെ പ്രചരിക്കുന്നുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി വലിയ തോതിൽ…
-
എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ പുറത്തിറക്കി; വില 17.49 ലക്ഷം രൂപ
എംജി മോട്ടോർ ഇന്ത്യ അടുത്തിടെ ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ പുറത്തിറക്കി, അതിന്റെ വില 17.49…
-
വാഹന വിപണിയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ; വിപുലമായ പദ്ധതികൾ തുടങ്ങി
2030 സാമ്പത്തിക വർഷത്തോടെ 26 പുതിയ കാറുകൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ രണ്ടാം സ്ഥാനം…