വ്യാഴം. ആഗ 21st, 2025

സൂര്യയും മോഹന്‍ലാലും  പ്രധാന വേഷങ്ങളിലെത്തുന്ന ‘കാപ്പാൻ’ സെപ്റ്റംബർ  20 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണത്രേ സൂര്യ എത്തുന്നത്. സയേഷയാണ് നായിക. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹൻലാലിന്റെ മകൻ അഖിൽ വർമ്മയായി ആര്യ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം. ‘അയൻ’ ,’മാട്രാൻ’ എന്നീ സിനിമകൾക്ക് ശേഷം  സൂര്യയും കെ .വി .ആനന്ദും ഒന്നിക്കുന്ന സൂര്യാ ചിത്രം എന്ന സവിശേഷതയും ഈ സൂര്യാ ചിത്രത്തിനുണ്ട് . പൂർണാ(ഷംന),ബൊമന്‍ ഇറാനി, സമുദ്രക്കനി, പ്രേം,തലൈവാസൽ വിജയ് ,ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനഅഭിനേതാക്കൾ.

     വിദേശത്ത്  ലണ്ടന്‍, അമേരിക്ക, ബ്രസീല്‍, റഷ്യ ,ഇൻഡോനേഷ്യയിലെ ജാവാ ദ്വീപ് ഇന്ത്യയിൽ കുളു മണാലി ,പഞ്ചാബ് ,തഞ്ചാവൂർ ,ചെന്നൈ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം പ്രഗത്ഭരാണ് . എം.എസ്.പ്രഭുവാണ് ഛായാഗ്രാഹകൻ. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്. സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പീറ്റർ ഹെയ്‌ൻ എന്നിവർ ചിത്രത്തിലെ  ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നു.ഡാൻസ് മാസ്റ്റർമാരായ ബാബാ ഭാസ്‌കർ ,ഷോബി,ഗണേഷ് ആചാര്യ എന്നിവർ ചേർന്നാണ്  വർണ്ണശബളവും നയനമനോഹരങ്ങളുമായ ഗാന-നൃത്ത രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത് . റൊമാൻസും,ഗ്ലാമറും,ആക്ഷനും ഇഴ പിന്നിയ ബ്രഹ്മാണ്ഡ മൾട്ടിസ്റ്റാർ മാസ്സ് എന്റർടൈനറാണ് ചിത്രമെന്ന് ട്രൈലർ വ്യക്തമാക്കുന്നു. ‘യന്തിരന്‍, 2.0’ , ‘കത്തി’ , ‘സെക്ക ശിവന്ത വാനം’, ‘ കോലമാവു കോകിലാ ‘ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നിർമ്മിച്ച  ലൈക്കാ പ്രൊഡക്ഷന്‍സാണ് ‘കാപ്പാൻ’ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ ഇരുന്നൂറോളം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും .  

സി.കെ.അജയ്കുമാർ,  പി ആർ ഓ

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - cafebarcel.com