നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്; മുകേഷിന് പിന്തുണയുമായി തരൂർ

mukesh and tharoor jpgmukesh and tharoor jpg

കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം മുകേഷിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയ്ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പിന്നീട് പോരെയെന്ന് ചോദിച്ച തരൂര്‍ ആദ്യം നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെയെന്നും പറഞ്ഞു.
ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരായ പീഡനപരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര പരാതിപരിഹാര സമിതികള്‍ പ്രായോഗികമാവില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നു. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും ഉള്‍പ്പെടെ സമരങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് തരൂരിന്റെ പ്രസ്താവന.

right to prove innocence; Shashi Tharoor supports Mukesh

admin:
Related Post