ഇന്ത്യക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാന്‍; സാമ്പത്തികമായി തകർന്നിട്ടും പിന്നോട്ടില്ല; യു.എന്നിനോട് സഹായം അഭ്യർത്ഥിച്ചു

india pak warindia pak war

കറാച്ചി: ഇന്ത്യക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാന്‍. ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് പറഞ്ഞു. അൽ ജസീറ ചാനൽ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ആക്രമണങ്ങൾ തുടരുമ്പോൾ കനത്ത തിരിച്ചടി നേരിട്ടിട്ടും പിൻമാറാതെ വീണ്ടും ആക്രമണ ഭീഷണി മുഴക്കുകയാണ് പാകിസ്ഥാൻ.

78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ ആരോപിച്ചു. അതിനിടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യയ്ക്കെതിരായ പ്രകോപനം തുടരുമ്പോഴും ആഭ്യന്തരമായി ആടിയുലയുകയാണ് പാകിസ്ഥാൻ ഭരണകൂടം. പ്രധാനമന്ത്രി ഷബഹാസ് ഷെരീഫിനെ രഹസ്യ താവളത്തിലേക്ക് മാറ്റി.സൈനിക തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രഹരമേല്‍പ്പിക്കാന്‍ ഉറപ്പിച്ച് ഇന്ത്യ. ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ഇന്ത്യ തുടങ്ങി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വാഷിംഗ്ടണില്‍ യോഗം ചേരാനിരിക്കെയാണ് പാകിസ്ഥാന് ഇനി സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്. സാമ്പത്തിക സഹായം വാങ്ങി അതിജീവിക്കുന്ന പാകിസ്ഥാന്‍ ഈ പണമെല്ലാം എങ്ങനെയാണ് ഭീകരരെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഇന്ത്യ ആഗോള സംവിധാനത്തിന്‍ മുന്നില്‍ അറിയിക്കുന്നത്.

പാകിസ്ഥാന്‍ ഐഎംഎഫിന്റെ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് വായ്പ ആവശ്യപ്പെട്ടത്. 10,000 കോടിയുടെ വായ്പയാണ് പാകിസ്ഥാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. പാകിസ്താന് 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ കൂടിയാണ് ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാന്‍ തീരുമാനിച്ചതോടെ ഞെരുക്കപ്പെട്ട സമ്പദ് വ്യവസ്ഥ പാകിസ്ഥാന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയുടെ നിര്‍ണായക നീക്കം ഐഎംഎഫ് ഫണ്ട് പാകിസ്ഥാന് കിട്ടുന്നത് എതിര്‍ക്കുക മാത്രമല്ല ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാനെ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും ശ്കതമായ പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥ, ഒരു നീണ്ട സൈനിക സംഘട്ടനത്തിന് അനുയോജ്യമല്ലെന്നതും പാകിസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ട്.

pakistani Army shell attack to india

admin:
Related Post