കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. പാർട്ടിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വിശദീകരിക്കുo.
തിങ്കളാഴ്ച യുഡിഎഫ് നേതാക്കൾ മാണിയെ കണ്ട് ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് മാണി യുഡിഎഫിന് പിന്തുണ അറിയിച്ചത്. യുഡിഎഫിന് ഉള്ള പിന്തുണ തീരുമാനം ഇപ്പോഴത്തെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമാണെന്നും മാണി കൂട്ടിച്ചേർത്തു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ കേരള കോണ്‍ഗ്രസ്-എമ്മിന് മൂവായിരത്തോളം വോട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത് നിർണായകമാണെന്ന തിരിച്ചറിവാണ് മുന്നണികൾ കേരള കോണ്‍ഗ്രസിന്‍റെ പിന്നാലെ പോകാൻ കാരണം.