ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് തിങ്കളാഴ്ച കൊടിയേറും. കോവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉൽസവം. നാളെ രാവിലെ 7 മണിക്ക് ആനയില്ലാ ശീവേലി. ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ആനയോട്ടം ചടങ്ങ്. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ഉൽസവ ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണം. തുടർന്ന് മുളയറയിൽ മുളയിടൽ ചടങ്ങ്. രാത്രി പൂയം നാളിൽ കൊടിയേറ്റ്.തുടർന്ന് അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക്. പത്തു ദിവസത്തെ ഉൽസവത്തിന് ഫെബ്രുവരി 23 ന് ആറാട്ടോടെ പരിസമാപ്തിയാകുംനാളെദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റവും അത്താഴപൂജ കഴിയും വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും.
ഗുരുവായൂർ ഉൽസവം:നാളെ തൃക്കൊടിയേറ്റ്
Related Post
-
പകുതിയിലേറെ ബസുകളുടെ കാലാവധി കഴിയാറായി; കേന്ദ്രം നിർദേശം കടുപ്പിച്ചാൽ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകും
തിരുവനന്തപുരം: 15 വര്ഷത്തിനുമേല് പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശം കര്‍ശനമായാല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകൾ കുരുക്കിലാകും. അടുത്ത 11 മാസത്തിനുള്ളില്‍…
-
കേരളത്തിന്റെ ഐടി-എഐ രംഗത്തെ സ്വപ്നപദ്ധതി സ്മാർട്ട്സിറ്റിയിൽ പ്രവർത്തനസജ്ജമാകുന്നു
default ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളിലൂടെ 30,000 ത്തിലേറെ പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭിക്കും…
-
തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി
തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ…