കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി അനുമതിനൽകി . ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ദിലീപ് അപേക്ഷ സമർപ്പിച്ചിരുന്നു . സെപ്റ്റംബർ ആറിനാണ് ദിലീപിന്‍റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതൽ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത് . എന്നാൽ, ദിലീപിനെ ജയിലിൽനിന്നു പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ എതിർത്തിരുന്നു. വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
പിതാവിന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ ദിലീപിന് അനുമതി
Related Post
-
ജി7 ഉച്ചകോടിയിൽ ഇന്ത്യ-ഇറ്റലി ബന്ധം ഊട്ടിയുറപ്പിച്ച് മോദിയും മെലോണിയും
കാനഡ: ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി…
-
നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവും കാസർകോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയുമായ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു.…
-
പാകിസ്താന്റെ കള്ളക്കഥ പൊളിച്ചടുക്കി യുഎസ്
പാകിസ്താന്റെ വ്യാജവാർത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം…