

മധ്യപ്രദേശ് മന്ത്രി കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന മന്ത്രി കുൻവർ വിജയ് ഷാ നടത്തിയ പരാമർശത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ അടിയന്തര ഇടപെടൽ നിരസിച്ച സുപ്രീം കോടതി, മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന് വ്യാഴാഴ്ച പറഞ്ഞു. രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന് നേതൃത്വം നൽകിയ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ഒടുവിൽ വെള്ളിയാഴ്ച വാദം കേൾക്കാൻ സമ്മതിച്ചു.
“ഇത്തരമൊരു പൊതു പദവി വഹിക്കുന്ന ഒരാൾ ചില മാനദണ്ഡങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു മന്ത്രി പറയുന്ന ഓരോ വാക്യവും ഉത്തരവാദിത്തത്തോടെയായിരിക്കണം,” ഷായ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വിഭ ദത്ത മഖിജ തന്റെ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി പറഞ്ഞു.
bjp minister sofiya qureshi issue