ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ .ബിജെപിയുടെ ദേശീയ നേതൃത്വം ഭക്തര്‍ക്കൊപ്പമുണ്ട് എന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു .കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അമിത് ഷാ.ഭക്തരെ അടിച്ചമര്‍ത്താന്‍ എടുക്കുന്ന വ്യഗ്രത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ കണ്ടില്ല എന്നും അദ്ദേഹം ആരോപിച്ചു .അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നതിനിതിരെ നടത്താന്‍ പോകുന്ന സമരപരിപാടികളില്‍ എന്‍എസ്എസ്സിനൊപ്പം ബിഡിജെഎസ്സിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു .സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത് .