അതേസമയം കേസിലെ പ്രതികളുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടതുള്ളതിനാൽ കേസിന്‍റെ നടപടി ക്രമങ്ങളെല്ലാം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്.