
സിനിമാ പ്രേമികളുടെ എക്കാലത്തെയും നായകനാണ് മോഹൻലാൽ. അന്നും ഇന്നും എന്നും ഇദ്ദേഹത്തെ ആരാധിക്കാത്ത ഒരു കുഞ്ഞുപോലും ഉണ്ടാവില്ല. മോഹൻലാൽ നായകനായി വരുന്നു ചിത്രത്തിന്റെ തലകെട്ടിനായി കാത്തിരിക്കുകയാണ് പ്രേഷകർ.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിനു ഇന്ന് (ഡിസംബർ 23) വൈകിട്ട് 5 മണിക്ക് ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തും പ്രേഷകരെല്ലാം കാത്തിരുന്ന ഒരു നിമിഷമാണ്. ആമേൻ മൂവി മോൺസ്റ്ററി, മാക്സ് ലാബ് സിനിമാസ്, ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ടൈറ്റിൽ തയാറാകുന്നതിനായി മോഹൻലാൽ വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഒരുപാട് പേരുകളുമായി ആരാധകാരും എത്തിയിരുന്നു. വാലിഭൻ, ഒടിയൻ 2, ഭീമൻഎന്നിങ്ങന്നെ അനേകം പേരുകളുമായിട്ടാണ്.