യോഗി ബാബു നായകനാവുന്ന ആക്ഷേപ ഹാസ്യ ചിത്രം “ധർമ്മ പ്രഭു” ജൂൺ 28- ന്

ചെറു ചെറു ഹാസ്യ വേഷങ്ങൾ ചെയ്തു തമിഴ് സിനിമയിൽ തുടക്കം കുറിച്ച നടൻ യോഗി ബാബു ഇന്ന് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നയൻതാരയ്‌ക്കൊപ്പം ‘കോല മാവു കോകില’യിൽ അഭിനയിക്കുകയും ആ ചിത്രം വിജയിക്കുകയും ചെയ്തതോടെ ഇൗ നടന്റെ തമിഴിലെ കച്ചവട മൂല്യവും ഉയർന്നു.  അതോടെ യോഗി ബാബു  നായക പദവിയും നേടി. മൂന്നിൽ പരം സിനിമകളില്‍‌ നായകനായി കരാർ ചെയ്യപ്പെട്ടു . അതിൽ ആദ്യ ചിത്രമായ ‘ധർമ്മ പ്രഭു ‘ ജൂൺ 28 ന്‌ പ്രദർശനത്തിനെത്തുന്നു.
                     

യമലോകത്തെ പശ്ചാത്തലമാക്കിയുള്ള ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധർമ്മ പ്രഭുവിൽ യമധർമ്മ പുത്രനായിട്ടാണ് യോഗി ബാബു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . രാധാ രവി യമനായി അഭിനയിക്കുന്നു. യമ പത്നിയായ രേഖയും. രമേഷ് തിലക് ചിത്ര ഗുപ്തന്റെ വേഷമിടുന്നു. മേഘ്ന നായിഡു യമലോക സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ജനനി അയ്യർ, മൊട്ട രാജേന്ദ്രൻ എന്നിവരും വേഷമിടുന്നു. യമ ധർമ്മ പുത്രൻ ഭൂലോക സന്ദർശന തിനെതുന്നതും തുടർന്നുള്ള സംഭവങ്ങൾ യമധർമ്മ പുത്രന്റെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്നത് ശ്രീ വാരി പിക്ചേഴ്‌സിന്റെ ബാനറിൽ പീ. രംഗനാഥൻ നിർമ്മിക്കുന്ന ‘ധർമ്മ പ്രഭു’വിന്റെ സംവിധായകൻ മുത്ത് കുമരനാണ്.

മഹേഷ് മുത്തുസാമി ഛായാഗ്രഹണവും, ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും നിർവഹിക്കുന്നു. യോഗി ബാബുവിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായി തീരും ‘ധർമ്മ പ്രഭു’ എന്നാണ് പ്രതീക്ഷ. കുട്ടിക ലെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ,ആദ്യന്തം നർമ്മ രസപ്രദമായ  ഇൗ ചിത്രം ’96’ , ‘എൻ ജീ കെ’ മുതലായ ഹിറ്റ് സിനിമകൾ വിതരണം ചെയ്ത് ശ്രദ്ധേയരായ സ്റ്റ്റെയ്റ്റ് ലൈൻ സിനിമാസ് കേരളത്തിൽ റിലീസ് ചെയ്യും.

#സി.കെ.അജയ് കുമാർ, പിആർഒ