‘യാത്ര’ ആദ്യ ടിക്കറ്റ് വിറ്റത് 4.37 ലക്ഷത്തിന്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറി ന്റെ കഥ പറയുന്ന മമ്മൂട്ടി വൈ എസ് ആറായി വേഷമിടുന്ന ചിത്രം “യാത്ര” യുടെ ആദ്യ ടിക്കറ്റ് യുഎസില്‍ ലേലത്തിൽ വിറ്റത് 6116 ഡോളറിന്. ഇന്ത്യൻ രൂപ ഏകദേശം 4.37 ലക്ഷo. മുനീശ്വര്‍ റെഡ്ഡി എന്നയാളാണ് റെക്കോഡ് രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. മുനീശ്വർ വൈ.എസ്.ആറിന്റെ വലിയ ആരാധകനാണ്.

2004ൽ പ്രതിപക്ഷ നേതാവായിരുന്ന വൈഎസ്ആര്‍ സംസ്ഥാന വ്യാപകമായി നടത്തിയ കാൽനട യാത്രയാണ് സിനിമയുടെ വിഷയം.  ഈ യാത്രയിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വൈഎസ്ആറിന് കഴിഞ്ഞു. അത് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചു. അദ്ദേഹം മുഖ്യമന്ത്രിയുമായി. ഈ ചരിത്രയാത്രയുടെ കഥയാണ് യാത്രയിൽ പറയുന്നത്. 

മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, അനയൂയ, പോസാനി കൃഷ്ണ, റാവു രമേശ്, വിനോദ് കുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.