സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയുടെ ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിന് ശേഷം ക്രൈം ബ്രാഞ്ച് വിട്ടയച്ചു. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. ഇവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനും ആണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഉത്രയുടെ സ്വര്‍ണം പറമ്പിൽ കുഴിച്ചിട്ടതായും സുരേന്ദ്രന്‍ സമ്മതിച്ചിരുന്നു. അമ്മയെയും സഹോദരിയെയും നാളെ വീണ്ടുമെത്തിച്ച് ചോദ്യം ചെയ്യും.

English Summary : Uthra Case Sooraj’s mother and sister were released after interrogation