ഇങ്ങനെയുള്ള ഭർത്താക്കന്മാർ സൂക്ഷിക്കുക; വൈറലായി ഹ്രസ്വചിത്രം

നടി സ്വാസിക കേന്ദ്രകഥാപാത്രമാകുന്ന “തുടരും” എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. കല്യാണം കഴിഞ്ഞു ഭാര്യ ചെയ്യുന്ന എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന ഭർത്താക്കന്മാർക്ക് ഒരു മുന്നറിയിപ്പാണ് ഈ ചിത്രം.

പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭർത്താവിന് പണി കൊടുക്കുന്ന ഭാര്യയുടെ കഥയുമായി വന്ന തുടരും എന്ന ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വയറിൽ ആയിക്കൊണ്ടിരിക്കുകയാണ് . ദിനം പ്രതി ലക്ഷങ്ങൾ ആണ് ചിത്രം കാണുന്നത് . അതിനെ അധികരിച്ച് ട്രോൾസ് , വീഡിയോകൾ എല്ലാം വന്നു കൊണ്ടിരിക്കുകയാണ് . ഇതിനിടയിലാണ് നിർമാതാവ് വിനോജ് വടക്കന്റെ നേതൃത്വത്തിൽ തുടരുമിന്റെ ഹോർഡിങ്ങുകൾ നഗരങ്ങളിൽ ഉയർത്തിയിരിക്കുന്നത് . ലൈറ്റ് ബോർഡുകളായാണ് ഇവ വന്നിരിക്കുന്നത് .

കോവിഡ് ഉണ്ടാക്കിയ സിനിമാ പ്രതിസന്ധിയി. ഒരു ഷോർട് ഫിലിം ഇത്തരം നൊസ്റ്റാൾജിയ ഉണ്ടാക്കുന്നത് രസകരമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . പോരാട്ടം , അള്ളു രാമേന്ദ്രൻ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ബിലഹരി സംവിധാനം ചെയ്ത ചിത്രത്തിൽ സിനിമാ താരം സ്വാസികയും , റാം മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു . ശ്യാം നാരായണൻ തിരക്കഥയും , സുദീപ് പാലനാട് സംഗീതവും , ജാഫർ അത്താണി ക്യാമറയും വിജയ് കട്ട്സ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു . പ്രശസ്ത ഡൗണ്ട് ഡിസൈനർ രജീഷ് കെ രമണൻ ആണ് സൗണ്ട് ഡിസയിൻ . റോംലിൻ സൗണ്ട് മിക്സ്.

English Summary : “Thudarum” Malayalam shortfilm