ചേർത്തലയിൽ സ്ഥിതി ഗുരുതരം; താലൂക്ക് ആശുപത്രിയിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

ആലപ്പുഴ: ഒരു ഡോക്ടർ അടക്കം അഞ്ച്  ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേർത്തലയിൽ അതീവ ജാഗ്രത ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നേഴ്സും ഉൾപ്പെടും.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ചിരുന്നത് ചേർത്തല താലൂക്ക് ആശുപത്രിയിലാണ്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആശുപത്രിയലെ കൂടുതൽ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയനാക്കും. ജിവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു